ശക്തമായ തിരമാല, കള്ളക്കടല്‍ പ്രതിഭാസത്തിനു സാധ്യത; കേരള തീരത്ത് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനു സാധ്യതയെന്നു മുന്നറിയിപ്പ്. തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരള തീരത്ത് ഇന്ന് പുലര്‍ച്ചെ 5.30 മുതല്‍ 16ന് രാത്രി 11.30 വരെ 1.0 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

മലപ്പുറത്തും കണ്ണൂരിലും ചൊവ്വാ ഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാ പിച്ചു. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മി ല്ലിമീറ്റര്‍വരെ മഴ ലഭിക്കും. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായേ ക്കും. പത്തനംതിട്ട, ഇടു ക്കി, പാലക്കാട്, കോഴി ക്കോട്, വയനാട്, കാസര്‍ കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.

തമിഴ്നാട്ടിലെ തൂത്തുക്കുടി കന്യാകുമാരി, തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കര്‍ണാടക തീരങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top