Section

malabari-logo-mobile

കെജ്രിവാളിന്റെ അറസ്റ്റില്‍ ദില്ലിയില്‍ ശക്തമായ പ്രതിഷേധം;മാര്‍ച്ചിനിടെ ആം ആദ്മി മന്ത്രിമാരെ അറസ്റ്റ് ചെയ്തു

HIGHLIGHTS : Strong protests in Delhi over Kejriwal's arrest; Aam Aadmi ministers were arrested during March

ദില്ലി:ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ആം ആദ്മി നേതാക്കള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ഡല്‍ഹിയിലെ ബിജെപി ഓഫീസിലേക്ക് ആംആദ്മി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധിച്ച മന്ത്രിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സൗരവ് ഭരദ്വാജിനെയും അതിഷി മര്‍ലേനയെയും തെരുവിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്. രാജ്യതലസ്ഥാനത്ത് നടക്കുന്നത് ജനാധിപത്യത്തിന് നിരക്കാത്ത സംഭവങ്ങളെന്ന് അതിഷി മര്‍ലേന പ്രതികരിച്ചു. ഡല്‍ഹിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.

കെജ്രിവാളിന്റെ അറസ്റ്റിനെതിരെ രാജ്യമാകെ പ്രതിഷേധം കനക്കുകയാണ്. കേരളത്തില്‍ വിവിധ ഇടങ്ങളിലായി ഇടത്, വലത് മുന്നണികള്‍ പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് യുഡിഎഫും ആംആദ്മി പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പ്രതിഷേധത്തില്‍ ശശി തരൂര്‍ എംപി സംസാരിച്ചു. കണ്ണൂരില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. കോഴിക്കോട് സിപിഐഎം പ്രവര്‍ത്തകര്‍ ജില്ലാ സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു

sameeksha-malabarinews

മദ്യനയക്കേസില്‍ ഡല്‍ഹി ഹൈക്കോടതി കെജ്രിവാളിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ മാര്‍ച്ച് 21ന് രാത്രിയോടെയാണ് അറസ്റ്റ് ഉണ്ടായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!