Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ പാനീയങ്ങള്‍, ഉപ്പിലിട്ടത് തുടങ്ങിയവ വില്‍പന നടത്തുന്ന കടകളില്‍ വ്യാപകപരിശോധന

HIGHLIGHTS : Widespread inspection of shops selling drinks, salted etc. in Parappanangadi

പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭയിലെ വിവിധ സ്ഥലങ്ങളില്‍ ആരോഗ്യത്തിനു ഹാനികരമാകുന്ന പാനീയങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടോ എന്ന് കണ്ടെത്താനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വ്യാപക പരിശോധന ആരംഭിച്ചു. ചൊരന്റി ഐസ്, ഉപ്പിലിട്ടത്, കുലുക്കി സര്‍ബത്ത്, ഫുള്‍ ജാര്‍ സോഡ തുടങ്ങിയ വില്‍പ്പന നടത്തുന്ന കടകളിലാണ് പരിശോധന നടത്തിയത്. നോമ്പ് കാലമായതോടെ രാത്രികാലങ്ങളില്‍ ഇത്തരം വിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിവരികയാണ്.

ശരീരത്തിന് ഹാനികരമാകുന്ന പാനീയങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും വൃത്തിഹീനമായി പ്രവര്‍ത്തിച്ച രണ്ട് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുമെന്നും നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് പറഞ്ഞു.

sameeksha-malabarinews

ലൈസന്‍സില്ലാതെയും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നഗരസഭ ആരോഗ്യവിഭാഗം എച്ച് എസ് ജയചന്ദ്രന്‍, എച്ച് ഐ പ്രകാശന്‍,ജെ എച്ച് ഐ മാരായ ശ്രീജി, ,ഷാജു, ശോഭ, റാഷിദ്, ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!