Section

malabari-logo-mobile

യുഡിഎഫ് പഞ്ചായത്തിനെതിരെ സമരം; കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ.പി.കെ തങ്ങളെ നീക്കി

HIGHLIGHTS : Strike against UDF panchayat; The KPK has removed itself from the post of Congress district general secretary

തിരൂരങ്ങാടി: യുഡിഎഫ് പഞ്ചായത്തിനെതിരെ സമരം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ.പി.കെ തങ്ങളെ നീക്കി. അന്വേഷണ വിധേയമായി പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ന്റും ചെയ്തു. കെ.പി.സി.സി യാണ് നടപടി എടുത്തത്.

നന്നമ്പ്ര പഞ്ചായത്തിന്റെ വാഹനം ആക്രി സാധനങ്ങളുടെ കൂട്ടത്തില്‍ തള്ളിയ സംഭവത്തില്‍ കെ.പി.കെ തങ്ങള്‍ ചോദ്യം ചെയ്ത് രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ഭരണ സമിതിക്കെതിരെ പഞ്ചായത്ത് സംരക്ഷണ സമിതി എന്നപേരില്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തുകയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു. മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് കെ.പി.കെ തങ്ങളോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ് ജോയി നിര്‍ദേശിച്ചെങ്കിലും അത് ചെവികൊള്ളാതെ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇതിനെതിരെ ഡി.സി.സി കെ.പി.സിക്ക് പരാതി നല്‍കുകയായിരുന്നു. കെ.പി.സിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എ സലീം പരാതിയെ കുറിച്ച് പ്രാഥമികമായി അന്വേഷിച്ച് കടുത്ത അച്ചടക്ക ലംഘനമാണ് നടന്നതെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെ.പി.സി.സി കെ.പി.കെ തങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചത്.

sameeksha-malabarinews

രണ്ട് ദിവസം മുന്നെ തിരൂരങ്ങാടി മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. ഇതിന് ശേഷമാണ് വ്യാഴാഴ്ച കെപിസിസിയുടെ നടപടി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!