Section

malabari-logo-mobile

കുമളി ചെക്‌പോസ്റ്റില്‍ പരിശോധന കര്‍ശനം;കേരളത്തിലേക്ക് കടക്കാന്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധം

HIGHLIGHTS : Strict inspection at Kumily check post; RTPCR mandatory to enter Kerala

ഇടുക്കി:കുമളി ചെക്ക്‌പോസ്റ്റില്‍ പരിശോധന ശക്തമാക്കി. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് തൊഴിലാളികള്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ കടക്കുന്നത് തടയുന്നതിനായാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. ഇടുക്കിയിലെ കുമിളി അതിര്‍ത്തിയിലാണ് പോലീസും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് പരിശോധന നടത്തുന്നത്.

ഏലത്തോട്ടത്തിലെ പണിക്കായി കുമളി ചെക്ക് പോസ്റ്റിലൂടെ നൂറിലേറെ സ്ത്രീകളാണ് ഇന്നലെ രാവിലെ അതിര്‍ത്തി കടന്നത്. ഇവരുടെ മിക്കവരുടെയും കൈവശം ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നു എന്നാണ് വിവരം. ഇരുസംസ്ഥാനങ്ങളും തമ്മില്‍ സംഘര്‍ഷത്തിന് കാരണമായേക്കുമെന്നതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. ഇതെതുടര്‍ന്ന് ഇന്ന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ആരെയും അതിര്‍ത്തി കടത്തിവിടില്ലെന്ന് കേരള പോലീസും റവന്യൂവകുപ്പും തമിഴ്‌നാട് പോലീസിനെ അറിയിച്ചിട്ടുണ്ട്.

sameeksha-malabarinews

ഈ സാഹചര്യത്തിലാണ് ഇന്ന് കര്‍ശന പരിശോധന ആരംഭിച്ചിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!