ന്യൂഡല്‍ഹി: കാബൂളില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീ സിസ്സറ്റര്‍ തേരേസ ക്രാസ്റ്റ ഉള്‍പ്പെടെ 78 പേര്‍ തജിക്കിസ്ഥാന് വഴി ഇന്ത്യയിലെത്തി. കഴിഞ്ഞ ദിവസം വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തില്‍ തജിക്കിസ്ഥാന്‍ തലസിഥാനമായ ദുഷാന്‍ബെയിലെത്തിയ സംഘം, എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്നലെ രാവിലെ പത്തിനാണു ഡല്‍ഹിയിലിറങ്ങിയത്.
സംഘത്തില്‍ 44 പേര്‍ അഫ്ഗാന്‍ സിഖുകാരാണ്. ഒഴിപ്പിക്കല്‍ ദൗത്യത്തിന് ഓപ്പറേഷന്‍ ദേവീശക്തി എന്നു പേരിട്ടു.
ഇന്നലെയെത്തിയ എല്ലാവരും ഡല്‍ഹി നജഫ്ഡഗിലെ ഐടിബിപി ചാവ്‌ല ക്യാംപില്‍ 14 ദിവസതെതെ ക്വാറന്റീനിലാണ്. വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ പരിശോധനയില്‍ 4 പേര്‍ കോവിഡ് പോസിറ്റീവായി. സിസ്റ്റര്‍ തെരേസ നെഗറ്റീവാണ്.




