Section

malabari-logo-mobile

വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി; പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

HIGHLIGHTS : Strict action against teachers who do not take the vaccine; Medical Board to examine

തിരുവനന്തുരം: വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വാക്‌സിനെടുക്കാന്‍ വിമുഖത കാട്ടുന്ന അധ്യാപകരെ പരിശോധിച്ച് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ടാല്‍ കര്‍ശന നടപടിയെടുക്കാനാണ് നീക്കം.

വാക്സിന്‍ എടുക്കാത്ത അധ്യാപകരും ജീവനക്കാരും തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് ദുരന്തനിവാരണ അതോരിറ്റിയുടെും ആരോഗ്യവകുപ്പിന്റെയും അഭിപ്രായം. ആരോഗ്യപ്രശ്നങ്ങള്‍ കാരണം വാക്സീന്‍ എടുക്കാന്‍ കഴിയാത്തവര്‍ വ്യക്തമായ രേഖകള്‍ ഹാജരാക്കണം. അധ്യാപകര്‍ക്ക് വാക്‌സിനെടുക്കാന്‍ പ്രത്യേക ക്രമീകരണം ആവശ്യമെങ്കില്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മുമ്പ് അറിയിച്ചിരുന്നു.

sameeksha-malabarinews

അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും ഉള്‍പ്പെടെ 5000 പേര്‍ വാക്സീന്‍ എടുത്തില്ലെന്നാണു വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. വാക്സിന്‍ എടുക്കാത്തവര്‍ സ്‌കൂളില്‍ വരുന്നതു പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ നിലപാട്.

സ്‌കൂള്‍ പ്രവൃത്തിസമയം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ വേണ്ട സമയം ലഭിക്കുന്നില്ല എന്ന അധ്യാപകരുടെ പരാതികള്‍ കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുത്തിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!