ഒമിക്രോണ്‍ വ്യാപനം അതിവേഗം, രോഗികള്‍ 185 കവിഞ്ഞു

ലണ്ടന്‍: കറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് വളരെ ഉയര്‍ന്ന വ്യാപനശേഷിയുണ്ടെന്നു ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാല്‍ ഇചുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും 16 രാജ്യങ്ങളിലായി കേസുകള്‍ 185 കവിഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ 110 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

പോര്‍ച്ചുഗലില്‍ ഫുട്‌ബോള്‍ ക്ലബിലെ 13 പേര്‍ക്കും സ്‌കോട്‌ലന്‍ഡില്‍ വിദേശയാത്ര നടത്തിയിട്ടില്ലാത്ത 6 പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇസ്രയേലിനു പിന്നാലെ ജപ്പാനും മൊറോക്കോയും വിദേശികളെ വിലക്കി അതിര്‍ത്തി അടച്ചു.

ഓസ്‌ട്രേലിയ നിമാനവിലക്ക് ഡിസംബര്‍ 15 വരെ നീട്ടി. ഇന്തൊനീഷ്യ ഹോധ്‌കോങ്ങില്‍ നിന്നുള്ള യാത്രക്കാരെയും വിലക്കി.

Share news
error: Content is protected !!
Scroll to Top