
പൊന്നാനി : പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമാകുന്ന തെരുവുനായശല്യം പ്രതിരോധിക്കാൻ കർമപദ്ധതിയുമായി പൊന്നാനി നഗരസഭ. അനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതിയുടെ ഭാഗമായി ഷെൽട്ടർ സംവിധാനം ഏർപ്പെടുത്താനും എബിസി പ്രോഗ്രാം ഊർജിതമാക്കാനും തീരുമാനിച്ചു. ഇതിനായി ജനകീയ സമിതി രൂപീകരിക്കും. വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം.
ജനപ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. നഗരസഭാ ചെയർപേഴ്സൺ സി വി സുധ അധ്യക്ഷനും സീനിയർ വെറ്റിറനറി സർജൻ കൺവീനറുമാണ്. ജനകീയ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 30 സെന്റിൽ കുറയാത്ത സ്ഥലം കണ്ടെത്തും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




