
കൊണ്ടോട്ടി : റൂമിൽ കവറിൽ സൂക്ഷിച്ച കഞ്ചാവ് ചെടികളുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ബിഹാർ സ്വദേശി ഉമേഷ് യാദവ് (26)ആണ് പിടിയിലായത്. വ്യാഴം രാത്രിയാണ് കൊണ്ടോട്ടി ഐക്കരപ്പടിയിലെ വാടക ക്വാർട്ടേഴ്സിൽനിന്ന് ഇയാളെ പിടികൂടിയത്.
കെട്ടിടത്തിൻ്റെ സൺഷേഡിൽ വളർത്തിയ കഞ്ചാവ് ചെടികൾ ആളുകൾ കണ്ടതോടെ പിഴുതെടുത്ത് മുറിയിൽ സൂക്ഷിക്കുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ, കൊണ്ടോട്ടി ഇൻസ്പെക്ടർ ഷമീർ, സബ് ഇൻസ്പെക്ടർ ആൻ്റണി ക്ലീറ്റസ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




