മകളെ കോളേജിൽ നിന്ന് കൂട്ടി വരുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക്  മറിഞ്ഞ് പിതാവിനും മകൾക്കും ദാരുണാന്ത്യം

കോഴിക്കോട്: വെള്ളിമാടുകുന്നില്‍ എൻ ജി ഒ ക്വാട്ടേഴ്സിന് സമീപം മാലൂർ കുന്നിൽ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് പിതാവും മകളും മരിച്ചു. തലക്കുളത്തൂർ മാലൂർ കുന്ന് സ്വദേശികളായ മുഹമ്മദ് റാഫി. അദ്ദേഹത്തിൻറെ മകൾ ഫാത്തിമ നഹ എന്നിവരാണ് മരണപ്പെട്ടത്.

നഹ ജെഡിടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് വിദ്യാർത്ഥിയാണ്

വെള്ളിമാടുകുന്ന് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് റോഡിലെ കൊടുംവളവില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീടിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം. മകളെ കോളേജിൽ നിന്ന് കൂട്ടി വരുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പിതാവിനേയും മകളേയും നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top