ബാറിലെ ജീവനക്കാരനെ മർദിച്ച കേസിൽ അഞ്ചംഗ സംഘം അറസ്റ്റിൽ

കൊണ്ടോട്ടി : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പുഷ്പക് ബാറിലെ ജീവനക്കാരെ മർദിച്ച സംഘത്തിലെ അഞ്ചുപേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ചേലേമ്പ്ര ചക്കുമാട്കുന്ന് കാളിപറമ്പ് വീട്ടിൽ പ്രേംജിത്ത് (32), ചേലേമ്പ്ര പാലേരി കുനിക്കാട് സുധീഷ് (36), പൊന്നാനി നരിപറമ്പ് തോന്നാലിൽ ഷൈജുദാസ് (36), കൈതകുണ്ട പാലത്തുപടി അഖിലേഷ് (32), കോഴിക്കോട് ഒളവണ്ണ തെക്കേക്കര അഖിൽ (31) എന്നിവരാണ് അറസ്റ്റിലായത്.

കൊണ്ടോട്ടി കൊളത്തൂർ പുഷ്പക് ബാറിലെ ജീവനക്കാരൻ കോഴിക്കോട് തലക്കളത്തൂർ സ്വദേശി രാജനാ (60) ണ് മർദനമേറ്റത്. 26ന് രാത്രി 11നാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ കൊളത്തൂർ ജങ്ഷനിൽ തടഞ്ഞ് നിർത്തി ക്രൂരമായി മർദിച്ചു. അക്രമത്തിൽ രാജന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വലത് കൈ ഒടിഞ്ഞു. താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറിയ രാജനെ വീട്ടിൽ വച്ചും മർദിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ പ്രതികൾ കാറിൽ രക്ഷപ്പെട്ടു.

21ന് രാത്രി 11ന് ബാറടയ്ക്കുന്ന സമയത്ത് ബാറിൽനിന്ന് പോകാ തെ പ്രശ്നമുണ്ടാക്കിയിരുന്നു. ഇതിനെ തുടർന്ന് വാക്കേറ്റമുണ്ടായി. സംഘത്തെ ബാറിൽനിന്ന് ഇറക്കിവിട്ടിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയാണ് അക്രമത്തിലേക്ക് വഴിവച്ചത്. ഈ കേസിൽ ഒരു പ്രതിയെകൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറ ഞ്ഞു. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top