
കൂട്ടിലങ്ങാടി : പഴമള്ളൂർ കൂട്ടിലങ്ങാടിയിലുണ്ടായ അപകടത്തിൽ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴം വൈകിട്ട് ബൈക്ക് റോഡിൽ തെന്നിയായിരുന്നു അപകടം. ഇതേസമയം എതിർദിശയിൽ നിന്ന് വന്ന സ്കൂൾ ബസിന്റെ അടിയിലേക്ക് യുവാവും ബൈക്കും നിരങ്ങിയെത്തി.
ബസിന്റെ മുന്നിലെയും പിന്നിലെയും ചക്രങ്ങളിൽ യുവാവ് ഉരസിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സ്കൂൾ ബസിന്റെ ഡ്രൈവറി ന്റെ അസാമാന്യമായ മനസാന്നിധ്യമാണ് യുവാവിന്റെ ജീവൻ രക്ഷിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൻ്റെ സിസി ടിവി ദൃശ്യം വൈറലാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





