
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലും പരിസരപ്രദേശങ്ങളിലും തെരുവായ ശല്യം രൂക്ഷം. പകലും രാത്രിയും നാട്ടുകാര്‍ തെരുവ് നായയെ ഭയന്നാണ് റോഡിലൂടെയുള്‍പ്പെടെ നടന്നുപോകുന്നത്.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ചെട്ടിപ്പടി മൊടുവിങ്ങലില്‍ വലിയപറമ്പില്‍ അബ്ദുല്‍ റസാക്കിന്റെ സ്‌കൂട്ടിന്റെ സീറ്റ് തെരുവ് നായ്ക്കള്‍ കടിച്ചുകീറി ഉപയോഗശൂന്യമാക്കി. പ്രദേശത്ത് പലയിടത്തും തെരുവ് നായ്ക്കള്‍ കോഴികളെ ആക്രമിക്കലും സാധനങ്ങള്‍ നശിപ്പിക്കലും പതിവായിരിക്കുയാണ്.
തെരുവ് നായ ശല്യത്തിന് അധികൃതരുടെ ഭാഗത്ത് നിന്നും എത്രയും വേഗത്തില്‍ പരിഹാരം ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




