രാമക്ഷേത്രം പണിയുന്നതില്‍ കോണ്‍ഗ്രസ് എതിരല്ല;കെ മുരളീധരന്‍

തിരുവനന്തപുരം: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതില്‍ കോണ്‍ഗ്രസ് എതിരല്ലെന്ന് കെ മുരളീധരന്‍ എംപി. ക്ഷേത്രം നിര്‍മ്മിക്കാനായി പള്ളി പൊളിച്ച് മാറ്റുന്നതിനോടാണ് എതിര്‍പ്പെന്നും അദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് അറിയാന്‍ ലീഗ് കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ പ്രതികരിച്ചു. മതേതരനിലപാടില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിക്കുമെന്ന് കരുതുന്നില്ലെന്നും മുനീര്‍ പറഞ്ഞു.

അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഭൂമി പൂജ നടക്കാനിരിക്കെയാണ് നേതാക്കളുടെ പ്രതികരണം.

Share news
error: Content is protected !!
Scroll to Top