Section

malabari-logo-mobile

കഞ്ചാവ് കടത്താന്‍ പുതിയ രീതി; കഞ്ചാവ് ബെല്‍റ്റുമായി മയക്കുമരുന്ന് കേസില്‍ ഒളിവില്‍ കഴിയുന്നയാള്‍ പിടിയില്‍

HIGHLIGHTS : Defendant absconded in drug case കഞ്ചാവ് കടത്താന്‍ പുതിയ രീതി; കഞ്ചാവ് ബെല്‍റ്റുമായി മയക്കുമരുന്ന് കേസില്‍ ഒളിവില്‍ കഴിയുന്നയാള്‍ പിടിയില്‍

മലപ്പുറം: മയക്കുമരുന്ന് കേസില്‍ ഒളിവിലായിരുന്ന പ്രതിയെ കിഴിശ്ശേരിയില്‍ നിന്ന് പിടികൂടി. പന്തലായനി കോതമംഗലത്ത് റഹ്മത്ത് മന്‍സിലില്‍ ഉബൈദാണ് പിടിയിലായത്. 2013 ല്‍ കൊയിലാണ്ടി എക്‌സൈസ് റേഞ്ചില്‍ 24 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസില്‍ വിചാരണ പൂര്‍ത്തിയായവേളയില്‍ വിധി പറയും മുമ്പ് ഇയാള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെയാണ് വീണ്ടും കഞ്ചാവ് സഹിതം കിഴിശ്ശേരി ആലിന്‍ചുവട് വെച്ച് പിടികൂടിയത്. പ്രതിയെ ഹാജരാക്കുവാന്‍ വടകര എന്‍.ഡി.പി.എസ്.കോടതി നിരവധി തവണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ഇയാള്‍ മലപ്പുറം ജില്ലയില്‍ ഒളിവില്‍ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മലപ്പുറം എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ പി വി ഏലിയാസിന്റെ നിര്‍ദേശപ്രകാരം മഞ്ചേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.ജിനീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

കിഴിശേരിയിലെ വാടക ക്വാട്ടേഴ്‌സില്‍ നിന്ന് പിടിയിലാകുമ്പോള്‍ ഇയാളില്‍ നിന്ന് 280 ഗ്രാം കഞ്ചാവും 11500 രൂപയും അരയില്‍ കഞ്ചാവ് കെട്ടി സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക ബെല്‍റ്റും വെയിംഗ് മഷീനും പിടികൂടി. ഇയാളെ കണ്ടെത്തുന്നതിനായി കോഴിക്കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മലപ്പുറം ജില്ലയിലെ കുഴിമണ്ണ പഞ്ചായത്തില്‍ കിഴിശ്ശേരി ആലിന്‍ ചുവടില്‍ വാടക ക്വാട്ടേഴ്‌സില്‍ ഒളിച്ചു താമസിക്കുകയായിരുന്നു ഇയാള്‍. സ്ഥിര താമസം എവിടെയും ഇല്ല .

പത്രത്തില്‍ ഇയാളെ സംബന്ധിച്ച് ജൂണ്‍ 12 ന് ഫോട്ടോ സഹിതം വാര്‍ത്ത വന്നതിനാല്‍ ആന്ധ്രയിലേക്ക് കടക്കുന്നതിനെക്കുറിച്ച് ഇയാള്‍ പദ്ധതി തയ്യാറാക്കുന്നതായും ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കൊണ്ടോട്ടി മേഖലയില്‍ ഊര്‍ജിതമായി അന്വേഷണം നടത്തി ഇയാളുടെ താമസ സ്ഥലങ്ങള്‍ കണ്ടെത്തി പ്രദേശവാസികളുടെ സഹായത്തോടെ ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് താമസസ്ഥലം കണ്ടെത്തുകയായിരുന്നു. മഞ്ചേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ ജിനീഷ്, പ്രിവന്റീവ് ഓഫീസര്‍ ടി. ഷിജുമോന്‍ , പ്രിവന്റീവ് ഓഫീസര്‍മാരായ ഹംസ പി , പ്രകാശ്. കെ.സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജന്‍ നെല്ലിയായി, സുഭാഷ് വി ശ്രീജിത്, സഫീറലി .പി, ഹരീഷ് .കെ, ധന്യ.കെ, ഡ്രൈവര്‍ ശശി എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!