തെരുവുനായയുടെ ആക്രമണം; കുഞ്ഞുങ്ങള്‍ക്കടക്കം കടിയേറ്റു

Street dog attack; The children were bitten

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂര്‍: പുറത്തൂരില്‍ തെരുവുനായയുടെ കടിയേറ്റ് രണ്ട് നാലുവയസ്സുകാരുള്‍പ്പെട പത്ത് പേര്‍ക്ക് പരിക്കേറ്റൂ. പുറത്തൂര്‍ കളൂര്‍, ശന്തിനഗര്‍, തൃത്തല്ലൂര്‍ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച വൈകിട്ടാണ് തെരുവ് നായ ആക്രമണമുണ്ടായത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വീട്ടുമുറ്ത്ത് കളിച്ചുകൊണ്ടിരുന്ന ശാന്തിനഗര്‍ പണിയന്‍ വീട്ടില്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് റിയാന്‍ (4), കളൂര്‍ പണ്ടാരവളപ്പില്‍ സുഭാഷ് ചന്ദ്രബോസിന്റെമകന്‍ അനയ് കൃഷ്ണന്‍ (4), കളൂര്‍ അധികാരവളപ്പില്‍ ഖദീജ (61), നീലിയാട്ടില്‍ മുഹമ്മദലി (65), തൃത്തല്ലൂര്‍ ആലിന്‍ ചുവട് സ്വദേശി വാലക്കല്‍ സാബിറ, അലി, ബിപി ആങ്ങാടി സ്വദേശി പ്രവീണ്‍ കുമാര്‍, ഡേവിഡ് (45) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.

ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •