കൊടകര കുഴല്‍പ്പണ കേസ്; കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായി

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രന്‍ മൊഴി നല്‍കാന്‍ തൃശൂര്‍ പോലീസ് ക്ലബ്ബില്‍ ഹാജരായി. പോലീസ് ക്ലബ്ബില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

തൃശൂര്‍ പോലീസ് ക്ലബ്ബില്‍ സുരേന്ദ്രനൊപ്പം ബിജെപി നേതാക്കളും എത്തിയിരുന്നു.

ചോദ്യം ചെയ്യല്‍ പാര്‍ട്ടിയെ അപമാനിക്കാനുള്ള ഗൂഢനീക്കമാണ്. പരാതിക്കാരന്റെ ഫോണ്‍ വിളി പരിശോധിച്ച് ചോദ്യം ചെയ്യുന്നത് അപൂര്‍വമാണെന്നും കൊടകരയിലേത് കള്ളപ്പണക്കേസല്ല കവര്‍ച്ചാക്കേസ് മാത്രമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ച്ചക്കേസിലെ പരാതിക്കാരനായ ധര്‍മരാജനും കെ സുരേന്ദ്രനും തമ്മില്‍ ഫോണില്‍ സംസാരിച്ചു എന്ന നിഗമനത്തിലാണ് മൊഴിയെടുക്കുന്നത്.കുഴല്‍പ്പണം നഷ്ടപ്പെട്ട ഉടനെ ധര്‍മ്മരാജന്‍ വിളിച്ചത് ഏഴ് ബിജെപി നേതാക്കളെയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top