കൊല്ലം: വിസ്മയ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട്കണ്ടു. കേസില്‍ പോലീസ് നിര്‍ദേശിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പട്ടികയിലും ഉത്ര വധക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ജി മോഹന്‍രാജിനാണ് പ്രഥമ പരിഗണന.
വിസമയയുടെ വീട് ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തില്‍ പോലീസ് നിയമോപദേശം തേടും. കേസില്‍ വിസ്മയയുടെ സഹപാഠികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ 90 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് നീക്കം.
ജൂണ്‍ 21 ന് പുലര്‍ച്ചെയാണ് വിസ്മയയെ കൊല്ലം പോരുവഴിയിലുള്ള ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.




