താനൂരില്‍ വയോധികയുടെ വീട്ടുവളപ്പിലെ വാഴകള്‍ വെട്ടി നശിപ്പിച്ചു

In Tanur, bananas were cut and destroyed in the yard of an elderly woman’s house

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
പ്രതീകാത്മക ചിത്രം

താനൂര്‍: കളരിപ്പടി പടിഞ്ഞാറുവശം കാളപൂട്ടു കണ്ടത്തിനുസമീപം വെളവത്ത് മാളുവിന്റെ വീട്ടുമുറ്റത്തെ പത്തോളം വാഴകള്‍ സാമൂഹ്യവിരുദ്ധര്‍ വെട്ടിനശിപ്പിച്ചതായി പരാതി. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

വയോധികയുടെ വീട്ടിലെ വൈദ്യുത ഫ്യൂസ് ഊരിയതോടൊപ്പം വയറിങ്ങും നശിപ്പിച്ചിട്ടുണ്ട്. താനൂര്‍ പോലീസില്‍ പരാതി നല്‍കി.

ഇവിടെ പമ്പ് ഹൗസ് കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരുടെ ശല്യം ഏറെയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയാണ് വയോധിക.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •