തെരുവുനായയുടെ ആക്രമണത്തില്‍ രണ്ടു വയസ്സായ കുട്ടിയുള്‍പ്പെടെ നാലു പേര്‍ക്ക് കടിയേറ്റു

പൊന്നാനി: തെരുവു നായയുടെ ആക്രമണത്തില്‍ രണ്ടുവയസ് പ്രായമുള്ള കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ബാവക്കാറോഡ് പരിസരത്ത് രാവിലെ ഒമ്പതു മണിയോടെയാണ് തെരുവു നായയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പതിന്നാലാം വാര്‍ഡ് കൗണ്‍സിലര്‍ വത്സല എന്നവരുടെ അമ്മയെയും, മകനെയും, അവരുടെ അയല്‍വാസിയായ രണ്ടു വയസ്സ് പ്രായമായ കുട്ടിയെയും, കുട്ടിയുടെ മാതാവിനെയുമാണ് തെരുവുനായ അക്രമിച്ചത്.

നായയുടെ കടിയേറ്റ ഇവരെ പൊന്നാനി താലൂക്കാശുപത്രിയിലും ഇവിടെനിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്കും കൊണ്ടുപോയി.

രണ്ടു വയസ്സായ കുട്ടിയെ തെരുവുനായ കടിക്കുന്നത് കണ്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മറ്റുള്ളവര്‍ക്കും കടിയേറ്റത്.

Related Articles