HIGHLIGHTS : Street attack in the capital; 32 people were bitten
തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. 32 പേരെയാണ് തെരുവുനായ കടിച്ചത്. ഇവരെയെല്ലാം ഒരു നായ തന്നെയാണ് കടിച്ചതെന്നാണ് വിവരം. പരിക്കേറ്റവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. നേമം ശാന്തിവിള ആശുപത്രിയിലും 8 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്.
പോത്തീസിന്റെ അടുത്തു നിന്നാണ് നിരവധി പേരെ നായ കടിച്ചത്. ഈ നായ തന്നെയാണ് പലയിടത്തും ആക്രമണം നടത്തിയതെന്നാണ് വിവരം. നായയ്ക്കായി തിരുവനന്തപുരം നഗരത്തില്‍ ഡോഗ് സ്‌ക്വാഡിന്റെ തെരച്ചില്‍ ആരംഭിച്ചു. രണ്ട് ഡോഗ് സ്‌ക്യാഡുകളാണ് തെരച്ചില്‍ നടത്തുന്നത്. അതേസമയം, തെരുവുനായക്ക് പേവിഷബാധ ഉണ്ടോ എന്നാണ് ഉയരുന്ന സംശയം. ചികിത്സ തേടിയ എല്ലാവര്‍ക്കും പേവിഷ വാക്‌സിന്‍ കൊടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു