സാലറി ചലഞ്ച്: സമ്മതപത്രം നല്‍കാത്ത ജീവനക്കാരുടെ ശമ്പളം പിടിക്കില്ല

HIGHLIGHTS : Salary challenge: Non-consensual employees will not be paid

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിലേക്ക് സമ്മതപത്രം നല്‍കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് കിഴിവ് വരുത്തില്ല. സമ്മതപത്രം നല്‍കാത്തവര്‍ക്കും പി.എഫ് ലോണിന് അപേക്ഷ നല്‍കാന്‍ നിലവില്‍ സ്പാര്‍ക്ക് സംവിധാനത്തില്‍ തടസ്സമില്ലെന്നും ധനകാര്യ അഡീ : ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വ്യക്തമാക്കി.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ അഞ്ച് ദിവസത്തെ വേതനം നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!