പരപ്പനങ്ങാടി : വള്ളിക്കുന്ന് റയിൽവെ സ്റ്റേഷൻ റോഡിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അരിയല്ലൂർ പുനത്തിൽ വികാസ് (45) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ഇയാൾ കാർ ഇവിടെ നിർത്തിയത്. വൈകിട്ട് നാട്ടുകാരിൽ ചിലരാണ് മരിച്ച നിലയിൽ കണ്ടത്. ഉടൻ പരപ്പനങ്ങാടി പോലീസിൽ വിവരമറിയിച്ചു. പരപ്പനങ്ങാടി എസ് ഐ എൻ റഫീഖിൻ്റെ നേതൃത്വത്തിൽ പോലീസ് മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വികാസ് ഒരു വർഷമായി പരപ്പനങ്ങാടി പുത്തരിക്കലാണ് താമസം. മാതാവ് : പ്രസന്ന.
ഭാര്യ : രാഖി. മക്കൾ : ആര്യ നീൽ, നിതാര പല്ലവി. സഹോദരങ്ങൾ : വിജേഷ്, വിദീഷ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



