
കോട്ടക്കലില്‍ നിയന്ത്രണം വിട്ടു പാഞ്ഞു വന്ന ലോറിയിടിച്ച് കടയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. കുറ്റിപ്പുറം സ്വദേശി ചന്ദ്രനാണ് (60) മരിച്ചത്.
ഏഴു വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചാണ് ലോറി പാഞ്ഞു വന്നത്. ഇന്നലെ ഉച്ചക്ക് ശേഷമാണ് അപകടം നടന്നത്. ഓട്ടോറിക്ഷയും ബൈക്കുമുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചത്.
പുത്തനത്താണി ഭാഗത്തുനിന്ന് വരികയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് കെ.ആര്‍. ബേക്ക്‌സിന് മുന്നില്‍ നിന്നിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഉടനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



