പൊന്നാനി : വീട്ടമ്മയുടെ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ കൊന്ന് തിന്നു.കണ്ട കുറമ്പകാവ് ക്ഷേത്രത്തിന് സമീപം
ഒമ്പതാം വാർഡിൽ താമസിക്കുന്ന ചുങ്കത്ത് ഷാഫിയുടെ ഭാര്യ റജീന വളർത്തിയിരുന്ന കോഴികളെയാണ് വെള്ളിയാഴ്ച അർദ്ധരാത്രി കൂട്ടമായെത്തിയ തെരുവ് നായ്ക്കൾ കടിച്ചു കീറി കൊന്നത്.
20 ഓളം കോഴികുഞ്ഞുങ്ങളെ അടക്കം 45 കോഴികളെയാണ് ഇവർക്ക് നഷ്ടപ്പെട്ടത് ,വീട്ടമ്മയായ റജീന വളർന്നു വരുന്നതിന് അനുസരിച്ച് കോഴികുഞ്ഞുങ്ങളെ വിൽപന നടത്തി ഉപജീവനം നടത്തുകയായിരുന്നു.പലരും മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന കോഴികളെയാണ് ഇപ്പോൾ നഷ്ടപ്പെട്ടത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




