നുബൈദ് സ്മരണാര്‍ത്ഥം ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു; ഫെഫ പുത്തന്‍പീടിക ജേതാക്കള്‍

പരപ്പനങ്ങാടി: അകാലത്തില്‍ പൊലിഞ്ഞ ചിറമംഗലം ബാഡ്മിന്റണ്‍ ക്ലബ് താരം നുബൈദിന്റെ സ്മരണയ്ക്കായി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫസ്റ്റ് നുബൈദ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

ജലീല്‍ ചുക്കാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ 28-ാം ഡിവിഷന്‍ കൗണ്‍സിലര്‍ പി.കെ മനോജ് മാസ്റ്റര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

വിവിധ ക്ലബ്ബുകള്‍ മാറ്റുരച്ച മത്സരത്തില്‍ ഫെഫ പുത്തന്‍പീടികയുടെ സല്‍മാന്‍, അഫ്‌സല്‍ സഖ്യം ജേതാക്കളായി. ആവേശകരമായ ഫൈനലില്‍ സി.ബി.സി ചിറമംഗലത്തിന്റെ സിദ്ധിക്ക്, ഷാനി എന്നിവര്‍ റണ്ണേഴ്സ് അപ്പായി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ഫെഫയിലെ സല്‍മാനെ തിരഞ്ഞെടുത്തു.

ചടങ്ങില്‍ ഡോ. ആദില്‍, പി. കുഞ്ഞമ്മദ്, സുബൈര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതിക്ക് വേണ്ടി റഫീഖ് കൈറ്റാല നന്ദി രേഖപ്പെടുത്തി. കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നുബൈദിന്റെ ഓര്‍മ്മകള്‍ പുതുക്കാനും ടൂര്‍ണമെന്റിലൂടെ സാധിച്ചുവെന്ന് ഭാരവാഹികള്‍ പറഞ്ഞു

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top