സുഹൃത്തുമായി അയൽവാസിക്ക് വിവാഹം: പ്രതിശ്രുത വധുവിന്‌നേരെ യുവതിയുടെ ആസിഡ് ആക്രമണം

ന്യൂഡൽഹി : തൻ്റെ സുഹൃത്ത് വിവാഹിതനാകുന്നതിലുള്ള വൈരാഗ്യത്തിൽ പ്രതിശ്രുത വധുവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി. വടക്കുകിഴക്കൻ ഡൽഹിയിലെ ഗോകാൽപുരി ഏരിയയിലാണ് ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 21കാരി ചികിത്സയിലാണ്.

ഞായറാഴ്‌ചയാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളും ഒരുക്കങ്ങളും നടക്കുന്നതിനിടെയാണ് ആക്രമണം. ആക്രമണം നടത്തിയ 26 വയസുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിയായ യുവതിയും പ്രതിശ്രുത വരനും തമ്മിൽ വർഷങ്ങളായി പരിചയത്തിലാണെന്നും ഇയാളുടെ വിവാഹം നടക്കാൻ പോകുന്നതിനെത്തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നും പൊലീസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top