തെരുവ് നായയുടെ ആക്രമണം; തൃശൂരില്‍ അമ്മക്കും മകള്‍ക്കും പരിക്ക്

തൃശൂര്‍: തെരുവ് നായയുടെ കടിയേറ്റ് അമ്മക്കും മകള്‍ക്കും പരിക്ക്. തൃശൂര്‍ പുന്നയുര്‍കുളത്ത് മുക്കണ്ടത്ത് താഴം റോഡില്‍ വെച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22) എന്നിവര്‍ക്കാണ് കടിയേറ്റത്.

കടയിലേക്ക് നടന്നുപോകുന്നതിനിടെ റോഡിലുണ്ടായിരുന്ന തെരുവ് നായ ബിന്ദുവിനെ കടിക്കുകയായിരുന്നു. ബിന്ദുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകളായ ശ്രീക്കുട്ടിക്ക് നായയുടെ കടിയേറ്റത്.

ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top