HIGHLIGHTS : Stone pelting for Vandebharat; Accused in remand
തലശേരി: വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ് ഗ്ലാസ് തകര്‍ത്ത കേസില്‍ പ്രതി റിമാന്‍ഡില്‍, ന്യൂമാഹി പെരുമുണ്ടേരി മഠത്തിന് സമീപത്തെ മയിലന്‍കര പുത്തന്‍പുരയില്‍ എം ടി സെയ്തീസിനെ (32) യാണ് തലശേരി ചീഫ് ജുഡി ഷ്യല്‍ മജിസ്‌ട്രേട്ട് കോടതി 15 ദിവസത്തേക്ക് റിമാന്‍ഡുചെയ്തത്
മലപ്പുറം കൊണ്ടോട്ടി തുറക്കല്‍ ചെന്നിയബ്രയിലാണ് ഇപ്പോള്‍ താമസം. മാഹി റെയില്‍വേ സ്റ്റേഷനടുത്ത് ഈ മാസം 16ന് വൈകിട്ട് നാലി നാണ് കാസര്‍കോടുനിന്ന് തിരു വനന്തപുരത്തേക്ക് പോകുന്ന വന്ദഭാരതിന് കല്ലേറുണ്ടായത്.


ബുധനാഴ്ചയാണ് പ്രതിയെ കണ്ണൂര്‍ ആര്‍പിഎഫ് എസ്‌ഐ എ കെ ശശി കഡിയിലെടു ത്തത്. ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു.
ഭാര്യയുമായി വഴക്കിട്ടതിന്റെ ദേഷ്യത്തില്‍ കല്ല് ദൂരേക്കെറിഞ്ഞ പ്പോള്‍ ട്രെയിനില്‍ തട്ടിയെന്നാണ് മൊഴി.
കണ്ണൂര്‍ ആര്‍പിഎഫും പാ ലക്കാട് ക്രൈംടീമും ചോമ്പാല പൊലിസും ചേര്‍ന്നായിരുന്നു അന്വേഷണം നടത്തിയത്. വന്ദേ ഭാരതില്‍ പതിഞ്ഞ ഫോണ്‍ ചെയ്തുനില്‍ക്കുന്ന പ്രതിയുടെ ദൃശ്യമാണ് നിര്‍ണായകമായത്. പത്ത് വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു