Section

malabari-logo-mobile

സര്‍വീസ് എക്‌സലന്‍സ് പുരസ്‌കാരം യുവ സംരംഭകന്‍ ശരത് ചന്ദ്രന്

HIGHLIGHTS : Service excellence award to young entrepreneur Sarath Chandran

കണ്ണൂര്‍: ബിസിനസ് ഇന്‍സൈറ്റ് മാഗസിന്റെ സര്‍വീസ് എക്‌സലന്‍സ് പുരസ്‌കാരം ലാക്യൂസ്റ്റ് കണ്‍സള്‍ട്ടന്‍സിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ശരത് ചന്ദ്രന് ലഭിച്ചു.

അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു പുരസ്‌കാരം സമ്മാനിച്ചു.
തൊഴില്‍രഹിതരായവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും,ടാലന്റ് ഉള്ളവരുടെ ടാലന്റ് പുറത്തു കൊണ്ട് വരുന്നതുമായ പദ്ധതികള്‍,
കാഴ്ചപരിമിതര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സഹായകരമാകുന്ന പദ്ധതികള്‍ എന്നിവയ്ക്ക് തുടക്കം കുറിക്കുകയാണ് ഭാവി ലക്ഷ്യമെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

2017 ല്‍ കണ്ണൂര്‍ സ്വദേശിയായ ശരത് തുടക്കം കുറിച്ച ലക്യുസ്റ്റ് ഗവേഷണം, പ്രോഡക്റ്റ് ഡെവലപ്പ്മെന്റ്, മാര്‍ക്കറ്റിങ്, ബിസിനസ് കണ്‍സല്‍ട്ടന്‍സി തുടങ്ങിയവയില്‍ വ്യത്യസ്തമായ സേവനങ്ങള്‍ നല്‍കി വരുന്നു. സംരംഭകനായ അദ്ദേഹം കൗണ്‍സിലറായും മോട്ടിവേറ്ററായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. നടനും സംരംഭകനുമായ ദിനേശ് പണിക്കറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ ഡിജിപി ഋഷിരാജ് സിങ്, ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ്, ബിസിനസ് ഇന്‍സൈറ്റ് മാഗസിന്‍ എഡിറ്റര്‍ പ്രജോദ് .പി രാജ് എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!