കോഴിക്കോട്: തുവ്വൂര്‍ കൊലപാതക കേസിലെ പ്രതികളെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു. പ്രതികളുമായി പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.ഇതോടെ വേഗത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതികളുമായി പോലീസ് പോവുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കേസിലെ ഒന്നാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറി വിഷ്ണു, അച്ഛന്‍ മുത്തു, സഹോദരന്‍ ജിത്തു, ഷിഹാന്‍ എന്നീ അഞ്ച് പേരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. തുവ്വൂര്‍ സ്വദേശിനിയായ സുജിതയെയാണ് കൊലപ്പെടുത്തിയത്.
പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടേയും കരവാര്‍കുണ്ട് സിഐയുടേയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളുമായി തെളിവെടുപ്പിനെത്തിയത്. വീട്ടിനകത്തുവെച്ച് എങ്ങനെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസിനോട് പ്രതി വിശദീകരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയപോലെ തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാല്‍, അതിനുശേഷം ബോധം നഷ്ടപ്പെട്ട യുവതിയെ ജനലിലൂടെ ഇട്ട് വലിച്ച് മരണം ഉറപ്പിക്കുകയായിരുന്നു. കെട്ടിത്തൂക്കിയ സാഹചര്യത്തിലായിരുന്നു സുജിതയുടെ ജീവന്‍ നഷ്ടപ്പെട്ടത്. കൊലപാതകത്തിന് ശേഷം കയ്യും കൈകാലുകള്‍ കെട്ടി പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചുമൂടുകയാണ് ചെയ്തത്. സ്ഥലത്ത് പ്രതികളെ എത്തിച്ച് പൊലീസ് പരിശോധന നടത്തി.
യുവതി ധരിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്നിരുന്നു. ആഭരണങ്ങള്‍ പ്രതിയായ വിഷ്ണു തുവ്വൂരിലെ രണ്ട് സ്വര്‍ണ കടയില്‍ കൊണ്ടുപോയി വില്‍പ്പന നടത്തുകയും പണം നാല് പേര്‍ ചേര്‍ന്ന് വീതിച്ചെടുക്കുകയും ചെയ്തു. സ്വര്‍ണക്കടയിലേക്കും പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.
യുവതിയെ വിഷ്ണു കൊലപ്പെടുത്താനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സുജിത അല്ലാതെ മറ്റൊരു സ്ത്രീ ആയിരുന്നുവെങ്കിലും വിഷ്ണുവും കൂട്ടാളികളും കൊലപ്പെടുത്തുമായിരുന്നുവെന്ന സംശയവും പൊലീസ് പ്രകടിപ്പിക്കുന്നുണ്ട്. കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ കാരണമെന്തെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കു വിധേയമാക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




