തിരൂര്‍: ആളില്ലാത്ത വീട്ടില്‍ അലമാര തര്‍ത്ത് മോഷണം. വൈലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം വാവുത്താനകത്ത് സുലൈമാന്റെ വീട്ടിലാണ് കവര്‍ച്ചയുണ്ടായത്. മുറിക്കകത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അമ്പതിനായിരത്തോളം രൂപ നഷ്ടമായെന്ന് സുലൈമാന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ശനിയാഴ്ച രാത്രി സുലൈമാനും ഭാര്യയും മകളും സിയാറത്തിന് പോയിരുന്നു. രണ്ട് ആണ്‍മക്കള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ഇന്നലെ വൈകീട്ട് വീട് പൂട്ടി പുറത്ത് പോയിരുന്നു. ഇവരില്‍ ഒരാള്‍ രാത്രി ഒമ്പതരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
വീടിന്റെ മുകളിലെ ഗോവണിക്കൂടിന്റെ വാതില്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയിട്ടുള്ളത്. രണ്ട് മുറികളുടെ വാതിലുകളും അവയിലുണ്ടായിരുന്ന അലമാരകളും തകര്‍ത്ത നിലയിലാണ്. അലമാരകളിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും വാരിവലിച്ച് പുറത്തിട്ടിട്ടുമുണ്ട്.
സംഭവത്തില്‍ കല്‍പ്പകഞ്ചേരി എസ്.ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




