രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മാറഞ്ചേരി : ബ്ലഡ് ഡോണേര്‍സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും മാറഞ്ചേരി ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യുണിറ്റും സംയുക്തമായി തൃശൂര്‍ അമല ഹോസ്പിററല്‍ ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ ഡിസംബര്‍ 11 ഞായറാഴ്ച സ്‌കൂളില്‍ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 78 പേര്‍ രജിസ്റ്റര്‍ ചെയ്ത ക്യാമ്പില്‍ 71 പേര്‍ രക്തദാനം നടത്തി. മാറഞ്ചേരി സെന്ററില്‍ അമല ബ്ലഡ് സെന്ററിന്റെ മൊബൈല്‍ വാനില്‍ വെച്ചാണ് രക്തം ശേഖരിച്ചത്. ക്യാമ്പിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയും നിരവധി നാട്ടുകാരെയും മറ്റും ക്യാമ്പിലേക്ക് രക്തദാനത്തിന് സന്നദ്ധമാക്കുകയും ചെയ്ത എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനം ശ്രദ്ധേയമായി. രക്തദാനം നിര്‍വ്വഹിച്ച 71 പേരില്‍ 41 പേര്‍ അവരുടെ ആദ്യ രക്തദാനമാണ് ക്യാമ്പിലൂടെ നിര്‍വ്വഹിച്ചത്.

7 വനിതകളും രക്തദാനം നിര്‍വ്വഹിച്ചു ക്യാമ്പിന്റെ ഭാഗമായി. പ്രാദേശികമായി രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലൂടെ പുതുതായി ഒരുപാട് പേരെ രക്തദാന രംഗത്തേക്ക് കൊണ്ട് വരാന്‍ കഴിഞ്ഞു

ക്യാമ്പിലുടനീളം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് ബി ഡി കെ കോര്‍ഡിനേറ്റര്‍മാരും എയ്ഞ്ചല്‍സ് വിങ് അംഗങ്ങളും വിദ്യാര്‍ത്ഥികളോടൊപ്പം ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പിന്റെ മികച്ച സംഘാടനത്തിന് NSS യൂണിറ്റിന് BDK ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങള്‍അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top