Section

malabari-logo-mobile

തിരൂരങ്ങാടി സ്പെഷ്യല്‍ സ്‌കൂള്‍ ഉല്ലാസം-22 ശ്രദ്ധേയമായി;ആടിയും പാടിയും ആഘോഷമാക്കി കുരുന്നുകള്‍

HIGHLIGHTS : Ullasam-22, Tirurangadi A.W.H Special School for Mentally Challenged Students

തിരൂരങ്ങാടി: മാനസിക വെല്ലുവിളിനേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി തിരൂരങ്ങാടി എ.ഡബ്ല്യൂ,എച്ച് സ്പെഷ്യല്‍ സ്‌കൂള്‍ ഉല്ലാസം-22 ശ്രദ്ധേയമായി. ആടിയും പാടിയും ആഘോഷമാക്കി കുരുന്നുകളും രക്ഷിതാക്കളും. നാല് ചുമരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ടവര്‍ക്കായി ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തിരൂരങ്ങാടി, വേങ്ങര, കോട്ടക്കല്‍, കൊടക്കാട്, തീരൂര്‍, കൊണ്ടോട്ടി, മേലാറ്റൂര്‍, അരീക്കോട് ഭാഗങ്ങളിലെ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്.

രാവിലെ ചെമ്മാട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര തിരൂരങ്ങാടി തഹസീല്‍ദാര്‍ പി.ഒ സാദിഖ് ഫ്ളാഗ് ഓഫ് ചെയ്തു. ആയിരങ്ങള്‍ അണി നിരന്ന ഘോഷയാത്ര വര്‍ണ്ണാഭമായിരുന്നു. ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ ഘോഷയാത്ര സമാപിച്ചു. ശേഷം നടന്ന ഉദ്ഘാടന സമ്മേളനം തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി. പത്മശ്രി കെ.വി റാബിയ മുഖ്യാതിഥിയായി. ഡോ.ഹാറൂണ്‍ റഷീദ് മനുഷ്യവകാശ സന്ദേശം നല്‍കി.
ചടങ്ങില്‍ സി.പി സുഹ്റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായീല്‍, പാലക്കല്‍ ബാവ, എം സുജിനി, ജാഫര്‍ കുന്നത്തേരി, സോനാ രതീഷ്, ആബിദ റബീയത്ത്, പുരുഷോത്തമന്‍, എം അബ്ദുറഹ്‌മാന്‍ കുട്ടി, ഡോ.പ്രഭുദാസ്, കെ മൊയ്തീന്‍ കോയ, സി.പി വഹാബ്, നസ്റുള്ള, കെ.ടി സൈതലവി, ഡോ. കുഞ്ഞാവുട്ടി, എ.കെ മുസ്തഫ, പ്രൊ.ഹാറൂണ്‍, കെ.ടി മൊയ്തീന്‍ കുട്ടി, ഷഹീദ് ഗ്രാമ്പു, ടി.വി മമ്മുട്ടി എന്നിവര്‍ സംസാരിച്ചു.

തിരൂരങ്ങാടി ആര്‍ട്സ് ഗ്രൂപ്പിന്റെ ഗാനമേളയും കുട്ടികളുടെ കലാപരിപാടികളും മാജിക്ക് ഷോയും നടന്നു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരവും ടീച്ചേഴ്സിന് സാരിയും വിതരണം ചെയ്തു. ഉള്ളാട്ട് ഇസ്സു ഇസ്മായീല്‍, മുസ്തഫ ചെമ്മാട്, കെ.ടി ജംഷീദ് ബാബു, എ.ടി അസൈനാര്‍, എം.എന്‍ ശിഹാബുദ്ധീന്‍, ഷാഫി കുണ്ടൂര്‍, റബീഅത്ത് പള്ളിയാളി, ശബാന ചെമ്മാട്, അലി കുന്നത്തേരി നേതൃത്വം നല്‍കി. വി.കെ അബ്ദുല്‍ കരീം, ഡോ മുഹമ്മദ് ആശിഫ് മോട്ടിവേഷന്‍ ക്ലാസ്സെടുത്തു. പ്രധാനധ്യാപിക ശോഭ ടീച്ചര്‍ സ്വാഗതവും പി.ടി.എ പ്രസിഡന്റ് മാലിഖ് കുന്നത്തേരി നന്ദിയും പറഞ്ഞു. യാസ്‌ക് ക്ലബ്ബ് ചെമ്മാടും ട്രോമോകെയര്‍ യൂണിറ്റിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!