മാണി വിഭാഗത്തെ പുറത്താക്കിയ തീരുമാനം ലീഗിനോട് കൂടി ആലോചിച്ച ശേഷം പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം തങ്ങളോട് കൂടി ആലോചിച്ച ശേഷം എടുത്തതെന്ന് മുസ്ലീം ലീഗ് ജനറല്‍ സക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഇന്ന് തിരുവനന്തപുരത്ത് അവെയലബിളായ യുഡിഎഫിലെ എല്ലാവരോടും ആലോചിച്ചിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി.

ഇന്ന യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനാണ് യുഡിഎഫില്‍ നിന്നും കേരളകോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിക്കിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
നേരത്തെ താനും മുനീറുമടക്കം ഈ വിഷയത്തില്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നുവന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേരത്തെ യുഡിഎഫ് അധികാരപ്പെടുത്തിയതനുസരിച്ച് ജോസ് വിഭാഗവുമായി ചര്‍ച്ചചെയ്തിരുന്നുവെന്നും, ഇപ്പോള്‍ ചര്‍ച്ച നടത്താന്‍ തങ്ങള്‍ക്ക് ഒരു മാന്‍ഡേറ്റ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു

ഈ പശ്ചാത്തലത്തില്‍ മലപ്പുറത്ത് നാളെ നടക്കുന്ന ഹൈപവര്‍ കമ്മറ്റിക്ക് ശേഷം ഈ വിഷയത്തെ കുറിച്ച് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

Share news
 • 5
 •  
 •  
 •  
 •  
 •  
 • 5
 •  
 •  
 •  
 •  
 •