Section

malabari-logo-mobile

സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കൊവിഡ്; കര്‍ശന നടപടിയിലേക്ക് നീങ്ങേണ്ട സമയം അതിക്രമിച്ചു: മുഖ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കൊവിഡ്. ഇന്ന് 20 മരണം. രോഗം സ്ഥിരീകരിച്ചവരില്‍ 67 ആരോഗ്യപ്രവര്‍ത്തകര്‍. 249 പേരുടെ ഉറവിടം അറിയില്ല...

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കൊവിഡ്. ഇന്ന് 20 മരണം. രോഗം സ്ഥിരീകരിച്ചവരില്‍ 67 ആരോഗ്യപ്രവര്‍ത്തകര്‍. 249 പേരുടെ ഉറവിടം അറിയില്ല. ഇതുവരെ 1,79,922 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും ഗുരതരം കോഴിക്കോട് ജില്ലയിലാണ്. 918 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 900 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

സംസ്ഥാനത്താകമാനം 225 കോവിഡ് ഫസ്റ്റലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് 32979 കിടക്കകള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ പത്തൊമ്പതിനയാരിത്തലധികം രോഗികള്‍ നിലവിലുണ്ട്.
കടകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. malabarinews  മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂടുതല്‍ കടക്കുള്ളില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചാല്‍ കടകള്‍ അടപ്പിക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാവുമെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കിയത്. വിവാഹത്തില്‍ 50 പേര്‍ മാത്രമെ പങ്കെടുക്കാവു എന്ന് ഉറപ്പ് വരുത്തണം. ശവദാഹത്തില്‍ 20 പേര്‍ക്ക് മാത്രമെ പങ്കെടുക്കാവു.
മാസ്‌ക് ധരിക്കാത്തവര്‍ക്ക പിഴ കൂട്ടും. കര്‍ശന നടപടിയിലേക്ക് നീങ്ങണ്ട സമയം അതിക്രമിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!