Section

malabari-logo-mobile

കോവിഡ്-19 വ്യാപനം :ഹോം ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം

HIGHLIGHTS : Follow the home isolation guidelines

മലപ്പുറം:ജില്ലയിലെ കോവിഡ്-19 വ്യാപനം കണക്കിലെടുത്ത് രോഗലക്ഷണമില്ലാത്തതോ അല്ലെങ്കില്‍ നേരിയ തോതില്‍ രോഗലക്ഷണമുള്ളതോ ആയ കോവിഡ് പോസിറ്റീവ് കേസുകളെ ചികിത്സിക്കുന്നതിന് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യസ്ഥാപനങ്ങളും ആരോഗ്യ വകുപ്പ് നല്‍കിയിട്ടുള്ള കര്‍ശന നിര്‍ദേശങ്ങളോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. ഹോം ഐസൊലേഷന് മുന്‍പ് ആര്‍.ആര്‍.ടി ടീം വീട് പരിശോധിച്ച് അനുയോജ്യമാണോ എന്നുളളത് ഉറപ്പുവരുത്തണം. രോഗലക്ഷണങ്ങളില്ലാത്തവരും ചെറിയ ലക്ഷണങ്ങളുളളവരും മാത്രമേ ഹോം ഐസൊലേഷനില്‍ നില്‍ക്കാന്‍ പാടുള്ളൂ. സിംഗിള്‍ ബാത്ത് അറ്റാച്ച്ഡ് റൂം നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഗുരുതരമായ അസുഖമുള്ളവര്‍, മറ്റ് രോഗങ്ങള്‍ക്ക് (ഹൃദ്രോഗം, കാന്‍സര്‍, ഡയബെറ്റിസ്, ഹൈപ്പര്‍ ടെന്‍ഷന്‍, കിഡ്‌നി, മറ്റു രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നവര്‍, 60 വയസ്സിന് മുകളിലുള്ളവര്‍ ഒഴികെ) ഹോം ഐസൊലേഷനില്‍ നിര്‍ത്താം.

ഹോം ഐസൊലേഷനിലുള്ളവരെ പരിചരിക്കാന്‍ ആരോഗ്യവാനോ/ആരോഗ്യവതിയോ ആയ കെയര്‍ ടേക്കര്‍ ആവശ്യമാണ്. അവര്‍ പൊതു ജനസസമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനും പാടില്ല. ഹോം കെയറില്‍ രോഗികളെ നിയോഗിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരു സഹായിയും വീടുകളിലുണ്ടോ എന്ന കാര്യം മെഡിക്കല്‍ ഓഫീസറും ടീമും അല്ലെങ്കില്‍ ഇവര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ആര്‍.ആര്‍.ടി ദിവസേന മോണിറ്ററിങ് (ഫോണ്‍ സര്‍വയിലന്‍സും മൂന്ന് ദിവസം കുടുമ്പോള്‍ ഗൃഹ സന്ദര്‍ശനം) നടത്തി രോഗിയുടെ നില പരിശോധിച്ച് അവ മെഡിക്കല്‍ ഓഫീസറെ അറിയിക്കണം.

sameeksha-malabarinews

വാഹന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം

ഹോം ഐസൊലേഷന്‍ തെരഞ്ഞെടുക്കുന്നവര്‍ വാഹനങ്ങള്‍ എത്തിച്ചേരാന്‍ പറ്റുന്ന സൗകര്യം, ഫോണ്‍ സൗകര്യം (നെറ്റ്) എന്നിവ ഉറപ്പുവരുത്തണം. പഞ്ചായത്ത് /വാര്‍ഡ്തല ആര്‍.ആര്‍.ടി ഈ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകളോ ബുദ്ധിമുട്ടുകളോ അനുഭവപ്പെടുകയാണെങ്കില്‍ തൊട്ടടുത്തുള്ള സി.എഫ്.എല്‍.ടി.സി/കോവിഡ് ആശുപ്രതി എന്നിവിടങ്ങളില്‍ എത്തിക്കുന്നതിന് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പാര്‍ട്ടീഷ്യന്‍ വരുത്തിയ വാഹനങ്ങള്‍ ആംബുലന്‍സുകള്‍/ രോഗിയുടെ സ്വന്തം വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കണം.

ലക്ഷണങ്ങള്‍ അറിയിക്കണം

ശ്വാസതടസ്സം, നെഞ്ചുവേദന, കടുത്ത ക്ഷീണം, തലകറക്കം, ക്രമാതീതമായ നെഞ്ചിടിപ്പ്, ചുണ്ടില്‍ നീലനിറം എന്നീ ഗുരുതരമായ ലക്ഷണങ്ങളുണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവര്‍ത്തകരെയോ അറിയിച്ച് അവരുടെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കണം. ഹോം ഐസൊലേഷനില്‍ കഴിയുന്ന ഓരോ രോഗിയും പള്‍സ് ഒക്സീമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്റെ തോത് രണ്ട് നേരം നോക്കുകയും 94 ന് താഴെയാണെങ്കില്‍ ഉടനടി മെഡിക്കല്‍ ഓഫീസറെ അറിയിക്കണം. വിവരങ്ങള്‍ സ്വയം ഒരു പുസ്തകത്തില്‍ എഴുതി സൂക്ഷിക്കണം. (പള്‍സ് ഓക്സിമീറ്റര്‍ ആരോഗ്യ കേന്ദ്രങ്ങള്‍/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ലഭിക്കും)

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഹോം ഐസൊലേഷനിലുള്ളവര്‍ സമീകൃത ആഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ആവശ്യമായ വിശ്രമവും ഉറക്കവും ആവശ്യമാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ ഫോണ്‍ വിളികള്‍ രോഗി യഥാസമയം എടുക്കണം. രോഗിയും കെയര്‍ടേക്കറും സദാസമയം മൂന്ന് ലെയര്‍ മാസ്‌ക് ഉപയോഗിക്കണം. കൈകള്‍ ഇടക്കിടയ്ക്ക് സോപ്പ് വെള്ളം ഉപയോഗിച്ച് കഴുകണം. വസ്ത്രങ്ങളും, മുറികളും സ്വയം വൃത്തിയാക്കുകയും ബ്ലീച്ചിങ് സൊല്യൂഷന്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യണം.
നിലവിലെ ഡിസ്ചാര്‍ജ് ഗൈഡ് ലൈന്‍ അനുസരിച്ച് പത്താം ദിവസം തൊട്ടടുത്ത സി.എഫ്.എല്‍.ടി.സി /ടെസ്റ്റിങ് സെന്ററില്‍ ആന്റിജന്‍ പരിശോധന നടത്തണം. പരിശോധനക്കാവശ്യമായ നിര്‍ദേശങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍ നല്‍കും. പോസിറ്റീവാണെങ്കില്‍ മൂന്നാം ദിവസം കഴിഞ്ഞ് വീണ്ടും ടെസ്റ്റ് നടത്തുകയും നെഗറ്റീവാണെങ്കില്‍ ഏഴ് ദിവസം കൂടി റൂം ഐസൊലേഷനില്‍ ഇരിക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!