എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന വിവിധ തസ്തികകളില്‍ താല്‍കാലിക നിയമനം

Temporary appointment in various posts through Employment Exchange

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍, കേസ്വര്‍ക്കര്‍, സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ (റെസിഡന്‍ഷ്യല്‍) തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നു. 2020 ജനുവരി ഒന്നിന് 41 വയസ് കവിയാന്‍ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം).
സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍ക്ക് എം.എസ്.ഡബ്ല്യൂ/എം.എ/എം.എസ്.സി സൈക്കോളജി/എം.എ സോഷ്യോളജി യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. കേസ് വര്‍ക്കര്‍ക്ക് എല്‍.എല്‍.ബി/എം.എസ്.ഡബ്ല്യു യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. രണ്ട് തസ്തികകളിലും സമാഹൃത വേതനം 15,000 രൂപയാണ്. സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ (റെസിഡന്‍ഷ്യല്‍) തസ്തികയില്‍ എല്‍.എല്‍.ബി/എം.എസ്.ഡബ്ല്യു യോഗ്യതയും അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സമാഹൃത വേതനം 22,000 രൂപ. മൂന്ന് തസ്തികകളിലേക്കും വനിതാ ഉദ്യോഗാര്‍ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. പ്രവൃത്തിപരിചയം വനിതാ ശിശുമേഖലയിലായിരിക്കണം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഓണ്‍ലൈനായി (www.eemployment.kerala.gov.in) രജിസ്റ്റര്‍ ചെയ്തശേഷം വിവരം 0471-2330756 എന്ന ഫോണ്‍ നമ്പരില്‍ അറിയിക്കണം.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ കണ്‍ഫര്‍മേഷന്‍ സ്ലിപ്, രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ഐഡി കാര്‍ഡ് പകര്‍പ്പ്, ഫോണ്‍ നമ്പര്‍, മെയില്‍ ഐഡി എന്നിവ peeotvpm.emp.lbr@kerala.gov.in എന്ന മെയിലില്‍ 30നകം അയയ്ക്കണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാകണം.

 

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •