പട്ടികവർഗ്ഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ യുവതികൾക്ക് വായ്പാ പദ്ധതിയിൽ അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ദേശീയ പട്ടിക വർഗ്ഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന രണ്ടുലക്ഷം രൂപ പദ്ധതി തുകയുള്ള ആദിവാസി മഹിളാ സശാക്തീകരൺ യോജനക്കു കീഴിൽ വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിലെ പട്ടികവർഗ്ഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ യുവതികൾക്ക് അപേക്ഷിക്കാം.
അപേക്ഷകർ 18നും 55നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. കുടംബവാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. പദ്ധതി പ്രകാരം അനുവദനീയമായ വായ്പാ തുക വിനിയോഗിച്ച് വിജയ സാദ്ധ്യതയുള്ള ഏതൊരു സ്വയം തൊഴിൽ സംരംഭത്തിലും (കൃഷി ഭൂമി വാങ്ങൽ/മോട്ടോർ വാഹനം വാങ്ങൽ ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാം.
തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. വായ്പാ തുക നാല് ശതമാനം വാർഷിക പലിശ നിരക്കിൽ അഞ്ച് വർഷം കൊണ്ട് തിരിച്ചടയ്ക്കണം.
താൽപ്പര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും കോർപ്പറേഷന്റെ അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.

Share news
error: Content is protected !!
Scroll to Top