കക്കാട് കടലുണ്ടി പുഴയില്‍ പിതാവിനേയും മകനേയും ഒഴുക്കില്‍പ്പെട്ടു കാണാതായി; മറ്റൊരു മകനെ രക്ഷപ്പെടുത്തി

തിരൂരങ്ങാടി:  കക്കാട്ട് കടലുണ്ടി പുഴയില്‍ ഒഴുക്കില്‍ പെട്ട് പിതാവിനെയും മകനേയും കാണാതായി. കുളിക്കാനിറങ്ങിയ മറ്റൊരു മകനെ രക്ഷപ്പെടുത്തി. കക്കാട് സ്വദേശി കാവുങ്ങല്‍ ഇസ്മായിലും പത്തുവയസ്സുകാരനായ ഒരു മകനേയും മാണ് കാണാതായത്.

പുഴയില്‍ കുളിക്കാനിറങ്ങിയ സമയത്ത് കുട്ടികള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കുട്ടികളെ രക്ഷപ്പെടുത്താനിറങ്ങിയപ്പോളാണ് ഇസ്മായിലും ഒഴുക്കില്‍ പെട്ടത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് അപകടമുണ്ടായത്.

ഇവര്‍ക്കായി പോലീസും അഗ്നിശമന സേനാ വിഭാഗവും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •