Section

malabari-logo-mobile

സംസ്ഥാനത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ

HIGHLIGHTS : തിരു: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക അടിയന്തിരാവസ്ഥ നടപ്പിലാക്കാന്‍ ധനവകുപ്പിന്റെ നിര്‍ദേശം. സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികളും അറ്റകുറ്റപ്പണികളും ര...

Untitled-1 copyതിരു: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക അടിയന്തിരാവസ്ഥ നടപ്പിലാക്കാന്‍ ധനവകുപ്പിന്റെ നിര്‍ദേശം. സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികളും അറ്റകുറ്റപ്പണികളും രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കാനാണ് ധനവകുപ്പിന്റെ ആലോചന.

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് ധനവകുപ്പ് ചെലവുചുരുക്കല്‍ നടപടികളിലേക്ക് കടക്കുന്നത്. സാമ്പത്തിക മെച്ചമില്ലാത്ത എല്ലാ പദ്ധതികളും നിര്‍ത്തിവെക്കാനാണ് തീരുമാനം. സര്‍ക്കാറിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വിപണിയിടപെടലിനായി മുടക്കുന്ന പണത്തിന്റെ അളവുകുറയ്ക്കും. റോഡുകളുടേയും കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണികള്‍ രണ്ട് വര്‍ഷത്തേക്ക് ഏറ്റെടുക്കില്ല.

sameeksha-malabarinews

അധികമായുള്ള താത്കാലിക ജീവനക്കാരെ ഒഴിവാക്കും. മുപ്പതിനായിരത്തിലധികം താത്കാലിക ജീവനക്കാരുണ്ടെന്നാണ് കണക്ക്. അധികമുള്ള ജീവനക്കാരെ പുനര്‍വിന്യസിക്കാനും ആലോചനയുണ്ട്. അധികമുള്ള ജീവനക്കാരുടെ എണ്ണം എടുക്കാന്‍ വകുപ്പ് അധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പുതിയ നിയമനങ്ങള്‍ക്ക് ഇനി അനുമതിയില്ല.

സംസ്ഥാനത്തെ നികുതിപിരിവ് ലക്ഷ്യം കണ്ടില്ല. ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടാകുമ്പോള്‍ സാമ്പത്തിക ബാധ്യത 5000 കോടിയിലധികം രൂപയുടെ ബാധ്യത വീണ്ടും ഉണ്ടാകുമെന്നാണ് ധനവകുപ്പ് വിലയിരുത്തുന്നത്. ഓണച്ചെലവുകള്‍ നേരിടാന്‍ ആയിരം കോടി രൂപ കടമെടുക്കാനാണ് ആലോചിക്കുന്നത്. ഈ സാഹചര്യം പരിഗണിച്ചാണ് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് ധനവകുപ്പ് ഒരുങ്ങുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!