തട്ടിക്കൊണ്ടുപോയ 28 പേരെ ബൊക്കോ ഹറാം കൊലപ്പെടുത്തി.

boko haramമൈദുഗുരി: നൈജീരിയയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബോര്‍ണോ ജില്ലയിലെ വിവധ ഗ്രാമങ്ങളില്‍ നിന്നായി ബൊക്കോ ഹറാം തീവ്രവാദികള്‍ കുട്ടികളടക്കം 97 പേരെ തട്ടിക്കൊണ്ടുപോയി. ഇവരില്‍ 28 പേരെ കൊലപ്പെടുത്തി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത് എന്നാല്‍ ഫോണ്‍ ബന്ധം തകരാറിലായതിനാല്‍ സംഭവം പുറത്തറിയാന്‍ ദിവങ്ങളെടുത്തു. കഴിഞ്ഞയാഴ്ച പ്രദേശത്ത് നടത്തിയ ആക്രമണങ്ങളില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ പ്രദേശത്തെ ഫോണ്‍ കേബിളുകള്‍ വിച്ഛേദിച്ചിരുന്നു.

ഛദ് തടാകകത്തിന് ചുറ്റുമായി മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ താമസിച്ചിരുന്ന ഗ്രാമങ്ങളിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. പാശ്ചാത്യ വിദ്യഭ്യാസം പാപമാണെന്ന് പ്രചരിപ്പുക്കുന്ന ഒരു സംഘം കഴിഞ്ഞ ഏപ്രിലില്‍ ചിബോക്കിലെ ഒരു സ്‌കൂളില്‍ നിന്ന് 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. ചിലര്‍ രക്ഷപ്പെട്ടെങ്കിലും ബാക്കിയുള്ളവരെ പറ്റി ഇതുവരെ ഒരു വിവരവുമില്ല. ബൊക്കോ ഹറാം 2009 മുതലാണ് നൈജീരിയയില്‍ ശക്തമായത്.

Share news
error: Content is protected !!
Scroll to Top