പേരാമ്പ്ര: കുറ്റിയാടിപ്പുഴയില്‍ പെരുവണ്ണാമൂഴി കുവപ്പൊയിലിനടുത്ത് യുവതിയുടെ ജഡം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് തൊട്ടടുത്തുള്ള താമസക്കാരന്‍ ഇറങ്ങി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഏകദേശം മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്നതാണ് മൃതദേഹം.
പെരുവണ്ണാമുഴി ഭാഗത്തു നിന്നോ കടവന്തറ പുഴയില്‍ നിന്നോ ഒഴുകിയെത്തിയതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്.
കസവ് മുന്താണിയോടെ തവിട്ടു നിറത്തിലുള്ള ബ്ലൗസും മഞ്ഞ നിറത്തിലുള്ള പാവാടയുമാണ് ധരിച്ചിരിക്കുന്നത്. ഇമിറ്റേഷന്‍ കമ്മലും ചെയിനും ധരിച്ചിട്ടുണ്ട്. 165 സെന്റിമീറ്റര്‍ ഉയരമുണ്ട്.
നാദാപുരം ഡിവൈഎസ്പി പ്രദീഷ് തോട്ടത്തില്‍, പേരാമ്പ്ര സിഐ ജോഷി ജോസ്്, പെരുവണ്ണാമുഴി എസ്‌ഐ ജോസ് തോമസ് എ്ന്നിവുടെ സാന്നിധ്യത്തില്‍ മൃതദേഹം അന്‍ക്വസ്റ്റ് നടത്തി
മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.




