കാലിക്കറ്റ് സര്‍വ്വകലാശാല;കെ.എസ്.യു-എം.എസ്.എഫ് സഖ്യത്തിന് വിജയം

Untitled-2 copyതേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎസ്ഫ് വിജയം നിലനിര്‍ത്തി. കെഎസ്‌യു-എംഎസ്എഫ് സഖ്യമായ യുഡിഎസ്എഫ് എട്ട് സീറ്റുകള്‍ നേടിയാണ് വിജയം ആവര്‍ത്തിച്ചത്. ഒറ്റയ്ക്ക് മത്സരിച്ച എസ്എഫ്‌ഐക്ക് പാലക്കാട്, വയനാട് ജില്ലാ പ്രതിനിധികളെ മാത്രമേ വിജയിപ്പിക്കാനായുള്ളു.

ചെയര്‍മാനായി കെഎസ്‌യു വിന്റെ കെഎം അഭിജിത്തിനെയും(ഗവ.ആര്‍ട്‌സ് കോളേജ് കോഴിക്കോട്), ജനറല്‍ സെക്രട്ടറിയായി എംഎസ്എഫിന്റെ എം കെ മുഹമ്മദ് സാദിഖിനെയും(ഇഎംഇഎ കോളേജ് കൊണ്ടോട്ടി)തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: എ ഫാസില്‍(വൈസ് ചെയര്‍മാന്‍), എ വി അബ്ദുറഹ്മാന്‍ ഹാജി(ആര്‍ട് ആന്‍ഡ് സയന്‍സ് കോളേജ് മേപ്പയൂര്‍),ടി.സുഫൈറ ബാനു(ലേഡി വൈസ് ചെയര്‍മാന്‍,സര്‍വകലാശാല ബിഎഡ് സെന്റര്‍ മഞ്ചേരി),ലിജോ ജോസ് (ജോ.സെക്രട്ടറി പഴശ്ശിരാജ കോളേജ് വയനാട്), കെ കെ മുഹമ്മദ് ജൗഹര്‍(മലപ്പുറം ജില്ലാ എക്‌സിക്യുട്ടീവ്,എസ്എന്‍ഡിപി യോഗം കോളേജ്, പെരിന്തല്‍മണ്ണ), പി കെ സുഭാഷ്(തൃശൂര്‍ എക്‌സിക്യൂട്ടീവ്, വ്യാസ എന്‍ എസ് എസ് വടക്കാഞ്ചേരി) തെരഞ്ഞെടുത്തു.

 

Share news
error: Content is protected !!
Scroll to Top