റിയാദ്: സൗദി അറേബ്യയിലെ റിയാദ്-ജിദ്ദ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തിരൂരങ്ങാടി പഞ്ചായത്തംഗം കൊണ്ടാണത്ത് ബീരാന്‍ ഹാജിയുടെ മകന്‍ ഷറഫുദ്ദീന്റെ (ബാവ)ഭാര്യ പുള്ളാട്ട് ആബിദ(45), ഇവരുടെ മകള്‍ ഷാഹിദയുടെ മകന്‍ ഉമര്‍ അബ്ദുള്ള (ഒന്നര) എന്നിവരാണ് മരിച്ചത്. കൊണ്ടാണത്ത് ഷറഫുദ്ദീന്‍(47), മകള്‍ ഷംന(14), ഷാഹിദ(25),ഭര്‍ത്താവ് പാലത്തിങ്ങല്‍ താപ്പി നൗഫല്‍(29),മകള്‍ ഷഹറ (4) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാത്രി റിയാദില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ഹുമയാത്തില്‍ അല്‍ ഖസ്‌റ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ലാന്‍ ക്രൂയിസര്‍ കാറിന്റെ ടയര്‍പൊട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇരുവരും സംഭവ സ്ഥത്തു വച്ചു തന്നെ മരിച്ചിരുന്നു. മൃതദേഹങ്ങള്‍ അല്‍ ഖസറ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ ഷറഫുദ്ദീനും നൗഫലും അല്‍ ഖസറ ആശുപത്രിയിലും സാജിതയും കുട്ടികളും അഫീഫ് ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്.
സൗദിയിലെ പ്രമുഖ ജ്യൂസ് ശൃംഖലയായ വൈറ്റമിന്‍ പാലസിന്റെ പാര്‍ട്ടണറാണ് ശറഫുദ്ദീന്‍. മരിച്ച ആഭിതയുടെ ഒരു മകന്‍ ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയാണ്.




