മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കാത്ത് ആയിരങ്ങള്‍ തിരൂരില്‍; ഗതാഗതം സ്തംഭിച്ചു

Mammoottyതിരൂര്‍ : മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കാത്ത് ആയിരകണക്കിന് ആരാധകര്‍ തിരൂര്‍ നഗരത്തില്‍ തടിച്ചു കൂടിയിരിക്കുന്നു. ഫോര്‍സാ ഷോപ്പിങ്ങ് മാളിന്റെ ഉദ്ഘാടനത്തിനായാണ് മമ്മൂട്ടി തിരൂരില്‍ എത്തുന്നത്. മമ്മൂട്ടിയുടെ വരവിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗത്തു നിന്നുമുള്ള ആരാധകര്‍ തിരൂരിലേക്ക് എത്തികൊണ്ടിരിക്കുന്നതിനാലാണ് ഗതാഗത തടസ്സം ഉണ്ടായിരിക്കുന്നത്. മിക്ക ബസുകളും താനൂരിലും എടരിക്കോട്ടും സര്‍വ്വീസ് അവസാനിപ്പിച്ചിരിക്കുകയാണ്.

ഉച്ചയ്ക്ക് ഒരു മണിയോടെതന്നെ ഉദ്ഘാടനം നടക്കാനിരിക്കുന്ന ബസ്റ്റാന്റ് പരിസരത്ത് ആരാധകര്‍ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്.

മമ്മൂട്ടിയുടെ വരിവിനെ തുടര്‍ന്ന് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top