HIGHLIGHTS : State budget tomorrow; Budget discussion from February 10
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള അഞ്ചാമത് ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഫെബ്രുവരി 7 വെള്ളിയാഴ്ച രാവിലെ നിയമസഭയില്‍ അവതരിപ്പിക്കും.15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ജനുവരി 17നാണ് ആരംഭിച്ചത്. 23ന് ആദ്യഘട്ട സമ്മേളനം അവസാനിച്ചു.വെള്ളിയാഴ്ച ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച ശേഷം ഫെബ്രുവരി 10 മുതല്‍ 13 വരെ ബജറ്റ് ചര്‍ച്ച നടക്കും. ബജറ്റ് സമ്മേളനം മാര്‍ച്ച് 28 വരെ നീളും.
രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് ആണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ക്ഷേമ പെന്‍ഷന്‍ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങള്‍ക്ക് പണം വകയിരുത്തിയും, വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയുടെകുമെന്നുമുള്ള സൂചന ധനമന്ത്രി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. നികുതിയേതര വരുമാനം കൂട്ടാന്‍ നടപടികളുണ്ടാകുമെന്നും ബജറ്റിന് മുന്നോടിയായി അനുവദിച്ച അഭിമുഖത്തില്‍ ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ 9 മണിയ്ക്കാണ് മന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കുക. ജനുവരി 17 ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് ബജറ്റ് സമ്മേളനം തുടങ്ങിയത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറിന്റെ കന്നി നയപ്രഖ്യാപന പ്രസംഗമായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍, കേരളം നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു,. പ്രധാനമായും ജിഎസ്ടി നഷ്ടപരിഹാരത്തിന്റെയും ഗ്രാന്റുകളുടെ കുറവിന്റെയും പേരില്‍ കേരളം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
ബജറ്റ് ചര്‍ച്ചകള്‍ക്ക് ശേഷം, ഫെബ്രുവരി 13 ന്, മുന്‍ ബജറ്റിനുള്ള സപ്ലിമെന്ററി ഗ്രാന്റുകളുടെ അവസാന ബാച്ച് പരിഗണിക്കും. ശേഷം ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 2 വരെ ഇടവേള ഉണ്ടാകും. മാര്‍ച്ച് 4 മുതല്‍ 26 വരെ 13 ദിവസത്തേക്ക്, വകുപ്പുതല ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സഭ ചര്‍ച്ച ചെയ്യും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു