HIGHLIGHTS : Delhi elections: Exit polls predict BJP to come to power
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പീപ്പിള്‍സ് പള്‍സ് ബിജെപിക്ക് 51മുതല്‍ 60 സീറ്റും ആം ആദ്മി പാര്‍ട്ടി 10 മുതല്‍ 19 സീറ്റുകളും പ്രവചിക്കുന്നു. മെട്രിസ് ബിജെപിക്ക് 35 മുതല്‍ 32 സീറ്റും ആം ആദ്മി പാര്‍ട്ടി 32 മുതല്‍ 37 സീറ്റുകളും കോണ്‍ഗ്രസിന് ഒരു സീറ്റും പ്രവചിക്കുന്നു. ജെ.വി.സി ബി.ജെ.പിക്ക് 39 മുതല്‍ 45 സീറ്റും ആം ആദ്മി പാര്‍ട്ടി 22 മുതല്‍ 31 സീറ്റുകളും കോണ്‍ഗ്രസിന് 2 സീറ്റുകളും പ്രവചിക്കുന്നു. പി-മാര്‍ക്ക് ബിജെപിക്ക് 39 മുതല്‍ 49 സീറ്റും സീറ്റുകളും ആം ആദ്മി പാര്‍ട്ടി 21 മുതല്‍ 31 സീറ്റുകളും കോണ്‍ഗ്രസിന് ഒരു സീറ്റും പ്രവചിക്കുന്നു.
പീപ്പിള്‍സ് ഇന്‍ സൈറ്റ് ബിജെപിക്ക് 40 മുതല്‍ 44 സീറ്റുകളും ആം ആദ്മി പാര്‍ട്ടി 25 മുതല്‍ 29 സീറ്റുകളും കോണ്‍ഗ്രസിന് ഒരു സീറ്റും പ്രവചിക്കുന്നു. ചാണക്യ സ്ട്രാറ്റജീസ് ബിജെപിക്ക് 39 മുതല്‍ 44 സീറ്റും ആം ആദ്മി പാര്‍ട്ടി 25 മുതല്‍ 28 സീറ്റുകളും കോണ്‍ഗ്രസിന് പരമാവധി 3 സീറ്റുകള്‍ വരെയും നേടുമെന്ന് പ്രവചിക്കുന്നു. പോള്‍ ഡയറി ബി.ജെ.പിക്ക് 40 മുതല്‍ 50 സീറ്റുകളും ആം ആദ്മി പാര്‍ട്ടി 18 മുതല്‍ 25 സീറ്റുകളും കോണ്‍ഗ്രസിന് 2 സീറ്റുകളും പ്രവചിക്കുന്നു.
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അവസാനം ലഭിക്കുന്ന വിവരം അനുസരിച്ച് 57.90ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ 7:00 ന് ആരംഭിച്ച പോളിങ് വൈകിട്ട് 6 മണിക്ക് അവസാനിച്ചു. 70 മണ്ഡലങ്ങളില്‍ 699 സ്ഥാനാര്‍ഥികള്‍ക്കായി ആകെ 13,766 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു