സന്തോഷ വാര്‍ത്ത അറിയിച്ച് താരദമ്പതികള്‍; ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റണ്‍ബീര്‍ കപൂറും ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്നു. അമ്മയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് ആലിയ. ഗര്‍ഭിണിയാണെന്ന വാര്‍ത്ത താരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

‘ബേബി കമിംഗ് സൂണ്‍’ എന്നാണ് ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സ്‌കാനിംഗ് മുറിയില്‍ നിന്നുള്ള രണ്‍ബീറിനൊപ്പമുള്ള ഫോട്ടോയും ആലിയ ( പങ്കുവച്ചിട്ടുണ്ട്.

ഏപ്രില്‍ 14നാണ് ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായത്. അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. പാലി ഹില്‍സിലെ രണ്‍ബീറിന്റെ വീടായ വാസ്തുവില്‍ ആയിരുന്നു വിവാഹാഘോഷ ചടങ്ങുകള്‍ നടന്നത്. സിനിമ- രാഷ്ട്രീയ- വ്യവസായ രംഗത്തുള്ള പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

 

Share news
error: Content is protected !!
Scroll to Top